
GMAT ജനറൽ ബോഡി യോഗം അടുത്ത രണ്ടു വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു .
തിരൂർ ഗൾഫ് മാർക്കറ്റ് അസ്സോസിയേഷൻ ജനറൽ ബോഡി യോഗം ചൊവ്വാഴ്ച 20-1-2026 തിരൂർ ദാറുസ്സലാം ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. വർക്കിംഗ് സെക്രട്ടറി നാസർ വെട്ടം സ്വാഗതം പറഞ്ഞ യോഗത്തിൽ GMAT പ്രസിഡൻ്റ് അബ്ദുറഹിമാൻ ഹാജി അധ്യക്ഷം വഹിച്ചു.
450 ൽ പരം മെമ്പർമാരുള്ള ഈകൂട്ടായ്മയുടെ ജനറൽബോഡി യോഗത്തിൽ അടുത്ത രണ്ടു വർഷത്തേക്കുള്ള ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടന്നു. പ്രസിഡന്റായി അബ്ദുറഹിമാൻഹാജിയെയും ജന: സെക്രട്ടറിയായി എം. സൈതലവി. ട്രഷറർഷാജിനൈസ്, വർക്കിംഗ്പ്രസിഡന്റായി അബ്ദുൾഗഫൂർ, വർക്കിംഗ്സെക്രട്ടറിയായി നാസർവെട്ടം എന്നിവരെയും തെരെഞ്ഞടുത്തു.
വൈ: പ്രസിഡൻുമാർ :- കാദർ നൈസ് ,അലി ജപ്പാൻ , K. ഇസ്മായിൽ ജോ:സെക്രട്ടറിമാർ:- സമദ് കോട്ടക്കൽ, കുഞ്ഞാറു , ഷഹൂദ്, AM മജീദ് എന്നി വരയും തീരുമാനിച്ചു. യോഗത്തിന് സമാപനം കുറിച്ച് കൊണ്ട് ജോ:സെക്രട്ടറി ഷഹൂദ് നന്ദി രേഖപ്പെടുത്തി .
പുതിയ GMAT കമ്മിറ്റി നിലവിൽ വന്ന ശേഷമുള്ള ആദ്യത്തെ സെക്രട്ടറിയേറ്റ് യോഗം 31-01-2016 GMAT ഓഫീസിൽ ചേർന്നു.

പുതിയ GMAT കമ്മിറ്റി നിലവിൽ വന്ന ശേഷമുള്ള ആദ്യത്തെ സെക്രട്ടറിയേറ്റ് യോഗം 31-01-2016 GMAT ഓഫീസിൽ ചേർന്നു.
പ്രസ്തുത യോഗത്തിൽ GMAT പ്രസിഡന്റ് അബ്ദുറഹിമാൻ ഹാജി അധ്യക്ഷനായി അംഗങ്ങളെ സ്വാഗതം ചെയ്തു കൊണ്ട് വരും നാളുകളിലെ കർമ്മ പരിപാടികൾ ആസൂത്രണം ചെയ്യാൻ ആവശ്യപ്പെട്ടു കൊണ്ട് അണികളെ സജ്ജരാക്കി . ജനറൽ സെക്രട്ടറി സൈദലവി എന്ന കുഞ്ഞുട്ടി. യോഗത്തിൽ കാര്യാകാര്യങ്ങൾ വിവരിച്ചു .
എല്ലാ സെക്രെട്ടറിയേറ്റ് അംഗങ്ങളും സന്നിഹിതരായി
തിരൂർ മുനിസിപ്പാലിറ്റി ചെയർ പേഴ്സണായി തെരെഞ്ഞെടുക്കപ്പെട്ട ബഹു: ശ്രീ. കീഴേടത്തിൽ ഇബ്രാഹിം ഹാജിയെ തിരൂർ ഗൾഫ് മാർക്കറ്റ് മർച്ചൻ്റ് വെൽഫയർ അസ്സോസിയേഷൻ ചേംബറിലെത്തി ആദരിച്ചു.

GMAT പ്രസിഡന്റ് അബ്ദുറഹിമാൻ ഹാജി പൊന്നാട അണിയിച്ചു. ജന: സെക്രട്ടറി എം.സൈതലവി മെമെന്റോ നൽകി ആദരിച്ചു. വർക്കിംഗ് പ്രസിഡന്റ് നാസർ വെട്ടം നിവേദനം കൈമാറി. തിരൂർ ഗൾഫ് മാർക്കറ്റിന്റെ ആവശ്യങ്ങളും നിർദ്ദേശങ്ങളും ആശങ്കകളുമടങ്ങിയ നിവേദനത്തിൽ പാർക്കിംഗ് പ്രശ്നം, ലൈസൻസ് വിഷയം, തെരുവ് കച്ചവട സംബന്ധിച്ച വിഷയങ്ങൾ പ്രതിപാദിച്ചു. ചടങ്ങിൽ വർക്കിംഗ് പ്രസിഡന്റ് അബ്ദുൾഗഫൂർ പി., വർക്കിംഗ് സെക്രട്ടറി നാസർ വെട്ടം, ട്രഷറർ ഷാജി നൈസ്, വൈസ് പ്രസിഡന്റുമാരായ അലി ജപ്പാൻ സ്ക്വയർ, ഖാദർ, നൈസ്, ജോ: സെക്രട്ടറിമാരായ കുഞ്ഞാറു, സമദ് കോട്ടക്കൽ, മജീദ് AM, ഷഹൂദ് , യൂത്ത് വിങ് പ്രസിഡന്റ് അഷ്റഫ് AM തുടങ്ങിയവർ സംബന്ധിച്ചു.
ഗൾഫ് മാർക്കറ്റിലെ വ്യാപാര സ്ഥാപനങ്ങൾ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നതിനായി പ്രഗൽഭ ഇൻഷൂറൻസ് കമ്പനിയുമായി GMAT പ്രതിനിധികൾ ചർച്ച നടത്തി.

ഗൾഫ് മാർക്കറ്റിലെ വ്യാപാര സ്ഥാപനങ്ങൾ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നതിനായി പ്രഗൽഭ ഇൻഷൂറൻസ് കമ്പനിയുമായി GMAT പ്രതിനിധികൾ ചർച്ച നടത്തി.
ഗൾഫ് മാർക്കറ്റിലെ വ്യാപാര സ്ഥാപനങ്ങൾ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നതിനായി വ്യാപാരികൾ സ്വയം പദ്ധതിയിൽ ചേർന്ന് അവരുടെ സ്ഥാപനങ്ങൾ ഇൻഷൂർ ചെയ്യാനുള്ള അവസരം ഒരുക്കുന്നതിനായി പ്രഗൽഭ ഇൻഷൂറൻസ് കമ്പനിയുമായി GMAT പ്രതിനിധികൾ ചർച്ച നടത്തി.
മാർക്കറ്റിൽ തുടരെയുണ്ടാക്കുന്ന തീ പിടിത്തം മറ്റ് വിപത്തുകൾ , നാശനഷ്ടങ്ങൾ കവർച്ച എന്നിവയാൽ ഉണ്ടായേക്കാവുന്ന നഷ്ടങ്ങൾക്ക് ഒരു പരിധി വരെ പരിഹാരം കണ്ടെത്തുവാൻ GMAT ഭാരവാഹികൾ United India Insurance കമ്പനി മാനേജറുമായി ചർച്ച നടത്തി. ചെറിയ തുക പ്രീമിയം നൽകി കടകൾ ഇൻഷൂർ ചെയ്യാനുള്ള സാധ്യതകളെ കുറിച്ച് വിവരങ്ങൾ ശേഖരിച്ചു. അടുത്തു തന്നെ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഏകദേശ ധാരണയാവുമെന്ന് പ്രതീക്ഷിക്കുന്നു.

GMAT ഭാരവാഹികൾ മാർക്കറ്റിലെ ബിൽഡിങ് ഓണർമാരെ സന്ദർശിച്ചു.
മാർക്കറ്റിലെ വൈദ്യുതി പ്രശ്നവും ഫോർസാ മാളിലേക്ക് മെയിൻ മാർക്കറ്റിൽ നിന്നും വഴിയൊരുക്കുന്ന വിഷയവും ചർച്ച ചെയ്യുന്നതിന്റെ ഭാഗമായി കോഹിനൂർ നൗഷാദുമായി അദ്ദേഹത്തിന്റെ വസതിയിൽ സന്ദർശനം നടത്തി. മാർക്കറ്റിൽ കപ്പാസിറ്റി കൂടിയ പുതിയ ട്രാൻസ്ഫോർമർ സ്ഥാപിക്കുന്നതിനുള്ള സ്ഥലം അനുവദിക്കുന്നതിന്നും ഫോർസാ മാളിലേക്ക് വഴി നൽകുന്നതിന്നും അനുകൂലമായ പ്രതികരണം അദ്ദേഹത്തിൽ നിന്നുണ്ടായി. അടുത്ത ദിവസങ്ങളിൽ തന്നെ മറ്റു ബിൽഡിങ് ഓണർമാരെയും സന്ദർശിക്കും

ഗൾഫ് മാർക്കറ്റ് മർച്ചൻ്റ് വെൽഫയർ അസ്സോസിയേഷൻ രണ്ടു വർഷത്തേക്കുള്ള മെമ്പർഷിപ്പ് സർട്ടിഫിക്കേറ്റ് വിതരണം ബഹു: കോഹിനൂർ നൗഷാദ് നിർവ്വഹിച്ചു.
GMAT ജന:സെക്രട്ടറി സ്വാഗതം പറഞ്ഞു. പ്രസിഡൻ്റ് അബ്ദുറഹിമാൻ ഹാജി അധ്യക്ഷം വഹിച്ചു. വർക്കിംഗ് സെക്രട്ടറി നാസർ വെട്ടം പ്രസംഗിച്ചു. അബ്ദുൾ ഗഫൂർ, അലി ജപ്പാൻ,ഷാജി നൈസ് , സമദ് കോട്ടക്കൽ,അലിക്കുട്ടി, ഖാദർ നൈസ് ഷഹൂദ്, ഷഹീർ , മുഹമ്മദ് മേടമ്മൽ ആബിദ്, റഷീദ് നാഷണൽ, ഷിഹാബ് ചെമ്മാട്എന്നിവർ സംബന്ധിച്ചു.

കഴിഞ്ഞ മാസം (ജനുവരി 06 2026 ന് ) ഫോർസമാളിലുണ്ടായ തീപിടുത്തത്തിൽ നഷ്ടം സംഭവിച്ച മൂന്ന് സ്ഥാപനങ്ങളുടെ ഉടമകൾക്ക് GMAT സമാഹരിച്ച ധനസഹായം പ്രസിഡന്റ് അബ്ദുറഹിമാൻ ഹാജി, വർക്കിംഗ് സെക്രട്ടറി നാസർ വെട്ടം, വൈസ് പ്രസിഡന്റ് അലി ജപ്പാൻ എന്നിവർ കൈമാറി. GMATഎക്സിക്യുട്ടീവ് യോഗത്തിലാണ് സഹായ ധനം കൈമാറിയത്
